Lyrks
Lyrks
Lyrks
Cover Art

Maranam (Death) Lyrics by Artera

2021

മരണം വരും ഒരുനാൾ
ഓർക്കുക മർത്യ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
മരണം വരും ഒരുനാൾ
ഓർക്കുക മർത്യ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
ഒരുനാൾ ജനിച്ചാൽ മരണം ഉറപ്പ്
ആറടി മണ്ണിൽ അല്ലേൽ ഒരു പിടി ചാരം അതിനു
വേണമോ ഇത്രേം വാശിയും അഹങ്കാരവും
വെട്ടി പിടിച്ചതല്ലാം പോകുമ്പോൾ നീ എന്നാ ചെയ്യും
Hey മാനവ നീ കേൾക് ചെവി ഒന്ന് തുറക്ക്
ജീവനുള്ള കാലം അത്രേം സന്തോഷത്തോടെ ഇരിക്ക്
നല്ലത് മാത്രം ചെയ്യ് നന്മയിലേക്ക് നടക്ക്
പോകുന്നതിനു മുന്നേ കയ്യൊപ്പ് ഇവിടെ പതിക്ക്
ഒരുനാൾ മരണം എന്നെ പിടികൂടും
അന്ന് ആരും കരയരുത് അങ്ങ് തളരരുത്
ആരും പറയരുത് അത് ഒരു പാവം പയ്യൻ എന്ന്
ദൈവത്തിനു ഇഷ്ടമുള്ള പേരെ അങ്ങ് വിളിക്കുമെന്ന്
ചുമ്മാ പറയരുത് പറഞ്ഞു കളയരുത് ഇനിയും തീർന്നിട്ടില്ല എന്ന് നീ മറക്കരുത്
എന്നെ വെറുക്കരുത് പെട്ടന്ന് മറക്കരുത് ഞാൻ തുടങ്ങി വെച്ചതൊന്നും നീ തടുക്കരുത്
ഞാൻ ജീവിക്കും എന്റെ പട്ടിലൂടെ
നീ കേൾക്കുമ്പോൾ എന്റെ rap ഇലൂടെ
ഞാൻ എഴുതി വെച്ച എന്റെ വരിയിലൂടെ
ഞാൻ പറഞ്ഞു തന്ന എന്റെ കഥയിലൂടെ
ഇത് എന്റെ അടയാളം, അലങ്കാരം, അധികാരം, ആങ്കാരം, പരിഹാരം, പ്രതികാരം, സംസ്കാരം
എൻ വിചാരം, എൻ വികാരം
എന്ത് മാത്രം ഉണ്ട് ഭാരം
അംഗീകാരം, തീരുമാനം, ഒരു പിടി ചാരം
മരണം വരും ഒരുനാൾ
ഓർക്കുക മർത്യ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ..
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ..
നിന്റെ മരണം നിന്റെ കയ്യിൽ അല്ല എങ്കിലും
ജീവിതം അത് എങ്ങനെ എന്ന് നിന്റെ തീരുമാനം അല്ലെ
നീ പോകുമ്പോൾ നഷ്ടം നിനക്ക് മാത്രം സ്വന്തം
കുറച്ചു നാൾ കഴിയുമ്പോൾ നിന്നെ പതിയെ മറന്ന് പോകും
തോറ്റ് കൊടുക്കാൻ ഉള്ളതല്ല ജീവിതം
നിന്റെ സ്വപ്നങ്ങളെ പിന്തുടര് അതിനു വേണ്ടി പരിശ്രെമിക്ക്
നിന്റെ ജീവിതം വെറുതെ അല്ല, ഈ ലോകത്തെ വിളിച്ചു കാട്ടു
ഇനി വരും തലമുറക്ക് നിന്റെ വീക്ഷണം പകർന്നു നൽക്
ഇതുവരെ നീ എങ്ങനെ ജീവിച്ചു എന്നതിൽ കാര്യമില്ല
ഇനി നീ എങ്ങനെ ജീവിക്കും എന്നതിൽ ആണ് കാര്യം
നല്ലൊരു സമയത്തിന് വേണ്ടി നീ നോക്കണ്ട
നിന്റെ സമയം നല്ലതാണേൽ വേറെ ഒന്നും നോക്കണ്ട
സ്വർഗ്ഗവും നരകവും നിന്റെ മനസ്സിൽ തന്നെ
നിന്റെ വിധി എഴുതുന്നത് ശെരിക്കും നീ തന്നെ
ഇനി നീ നോക്കി നിൽക്കണ്ട ഒരു chanceഇന് വേണ്ടി കാക്കണ്ട
ശെരിയെന്നു തോന്ന്യൽ പിന്നെ വെച്ച നീട്ടണ്ട
മരണം വരും ഒരുനാൾ
ഓർക്കുക മർത്യ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
തിരമാലകളാൽ തിങ്ങി മറിഞ്ഞു ഇളകും കടൽ പോലെ..
തിരമാലകളാൽ തിങ്ങി മറിഞ്ഞു ഇളകും കടൽ പോലെ..
ഈ പാട്ട് എന്ന് പ്രേതിഷേധം, ഇത് hiphop തന്നെൻ ശബ്ദം
ഞാൻ നാളെ പോയാലും നീ കേൾക്കും പിന്നെ എൻ ശബ്ദം
ഈ ശബ്ദം തീരുകയില്ല ഇത് കലയുടെ തൻ വരതാനം
കല എന്നത് ചുമ്മാതല്ല ശെരിക്കും നമ്മുടെ ബലമല്ലേ
ശലഭങ്ങൾ പാറട്ടെ സമാധാനം പടരട്ടെ
തീയായി ജ്വലിക്കട്ടെ ഒരു പൂവായത് വിടരട്ടെ
കാർമേഘം മാറട്ടെ വെളിച്ചം മണ്ണിൽ പതിക്കട്ടെ
മനുഷ്യത്വം വളരട്ടെ ഒറ്റകെട്ടായി വാഴട്ടെ
(മരണം വരും... + ശലഭങ്ങൾ പാറട്ടെ.. )
Credits

About “Maranam (Death)” by Artera

Read the complete lyrics to "Maranam (Death)" by Artera in 2021. On Lyrks you can follow along with the full text, explore the artist's discography, and discover related songs. The track is often categorized under Rap.

"Maranam (Death)" is performed by Artera. in 2021 This page provides the full lyric text for fans who want to sing along, study the songwriting, or compare versions across releases. Lyrks organizes lyrics by artist and song slug so you can bookmark and share a stable URL. Music lyrics help listeners connect with emotion, narrative, and rhythm in a track. Whether you are learning English, researching a favorite chorus, or preparing for karaoke, having accurate line breaks and section labels (verse, chorus, bridge) makes the experience easier. We link to the official artist profile on Lyrks where available, including biography snippets, top songs, and chart placements when we have that data. If you enjoy "Maranam (Death)", explore more songs by Artera using the links below. Chart and trending pages on Lyrks highlight what listeners are searching for this week. For copyright or correction requests, see our DMCA and contact pages.

View all songs and biography for Artera · Trending lyrics · Billboard Hot 100

Frequently asked questions

"Maranam (Death)" is credited to Artera. Songwriting credits may include additional writers listed on the release; check the credits section on this page for linked collaborators.

Album information for "Maranam (Death)" is not available in our database yet. You can still read the full lyrics on this page.

Visit the Artera artist page at /artist/artera for biography, popular tracks, and links to more lyric pages.